പത്തനംതിട്ട: ആഗസ്റ്റ് 5, 6, 7 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുന്ന കെ .എസ്. യു ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ അനീഷ് വരിക്കണ്ണാമല, ജനറൽ കൺവീനർ അൻസർ മുഹമ്മദ് എന്നിവർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് റാന്നി എഴോലി എ .എസ് .സി സ്റ്റേഡിയത്തിൽ വോളിബാൾ ടൂർണമെന്റ് . നാളെ വൈകിട്ട് നാലിന് തെങ്ങമത്ത് സായാഹ്ന കൂട്ടായ്മ. കെ റെയിലിന്റെ പാരിസ്ഥിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ മുൻ എം.എൽ.എ കെ.എസ് ശബരീനാഥൻ സംസാരിക്കും. കെ റെയിൽ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ വിഷയാവതരണം നടത്തും. ആഗസ്റ്റ് രണ്ടിന് വൈകുന്നേരം നാലിന് പത്തനംതിട്ടയിൽ മാദ്ധ്യമ സദസ് മുൻ എം.എൽ.എ അഡ്വ കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും.