പത്തനംതിട്ട : എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സക്കീർ അലങ്കാരത്ത് അദ്ധ്യക്ഷനായിരുന്നു. കോൺഫെഡറേഷൻ ഒഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് അഖിലേന്ത്യ കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗമായ എം.ജെ.രവി, ടി. പി.രാജേന്ദ്രൻ, ഇ.കെ.ബേബി, പി.ആർ.അജിത്, സന്തോഷ് കെ.എസ്, ദിനേശ്.എ, പ്രദീപ്, സാജു തോമസ്, കെ.വൈ.ബേബി, ബിജു രാഘവൻ, ഷിബു മാത്യു, നെൽസൺ എന്നിവർ സംസാരിച്ചു.