മല്ലപ്പള്ളി: വനിതാ സംവരണബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമം ആക്കണമെന്നും സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ട ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിത സംവരണം നടപ്പിലാക്കാത്തതെന്തുകൊണ്ട് എന്നുള്ള വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ. പത്മിനിയമ്മ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ വിഷയാവതരണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ എക്‌സി അംഗങ്ങളായ കെ.ജി രതീഷ് കുമാർ, എം.പി മണിയമ്മ, മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, വിജയമ്മ ഭാസ്‌കരൻ, സി.ടി തങ്കച്ചൻ, കെ.സി വർഗീസ് എന്നിവർ പ്രസംഗിച്ചു.