തിരുവല്ല: തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിനും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങളാണ് തൊഴിൽ മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാതല മെഗാ ജോബ് ഫെയർ 2022ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരുവീട്ടിൽ ഒരാൾക്കെങ്കിലും പൊതു ഉപജീവനമാർഗം സാദ്ധ്യമാക്കാനായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി പുതിയ തൊഴിലവസരങ്ങൾ കണക്കാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരിച്ചു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, പന്തളം നഗരസഭാദ്ധ്യക്ഷ സുശീലാ സന്തോഷ്, തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ ഷീലാവർഗീസ്, ജിജി വട്ടശേരിൽ,ഷീജാ കരിമ്പിൻകാല,സാറാമ്മ ഫ്രാൻസിസ്, ആർ.രാഹുൽ, പൂജാ ജയൻ, ഷാനി താജ്, അനുസോമൻ, എം.ആർ.ശ്രീജ,ബിന്ദു ജേക്കബ്,ബിന്ദു പ്രകാശ്, ഗംഗ രാധാകൃഷ്ണൻ,റീന വിശാൽ, ജാസ് നാലിൽ പോത്തൻ,മിനി പ്രസാദ്, ഇന്ദു ചന്ദ്രൻ, വിമൽ,ശോഭ വിനു, നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ,എം.ജി.എം എച്ച്എസ് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ.തോമസ്, രാഷ്ട്രീയപാർട്ടിപ്രതിനിധികളായ അഡ്വ.പ്രദീപ് മാമ്മൻ മാത്യു,ജേക്കബ് ജോർജ് മനയ്ക്കൽ, ഷിനു ഈപ്പൻ,ശ്രീനിവാസ് പുറയാറ്റ്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ഉഷാ രാജേന്ദ്രൻ, ഇന്ദിരാഭായ്, വി.എ.രാജലക്ഷ്മി, പൊന്നമ്മ ശശി എന്നിവർ പങ്കെടുത്തു.
451 പേർക്ക് അവസരമേകി തൊഴിൽമേള സമാപിച്ചു
തിരുവല്ല: എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ലക്ഷ്യത്തിനായി തിരുവല്ല നഗരസഭ സംഘടിപ്പിച്ച മെഗാ തൊഴിൽമേള തൊഴിലന്വേഷകരുടെ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. നഗരസഭയിൽ നടപ്പാക്കുന്ന കുടുംബശ്രീ ദേശീയ നഗരം ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയതും അല്ലാത്തവരുമായ 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി സംഘടിപ്പിച്ച മേളയിൽ 771 പേർ രജിസ്റ്റർ ചെയ്തു. ടീച്ചർമാർ,ജനറൽ ഡോക്ടർമാർ, ഐ.ടി സപ്പോർട്ട് എക്‌സിക്യൂട്ടീവ്, ഫാംഹൗസ് വർക്കേഴ്‌സ്, നേഴ്‌സ്,ബ്രാഞ്ച് മാനേജർ, റിലേഷൻഷിപ് ഓഫീസർ,അസിസ്റ്റന്റ് മാനേജർ, ലാബ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, ഫിനാൻസ് ഓഫീസർ, ഫാർമസിസ്ട്, എഡ്യൂക്കേഷണൽ കൺസൾട്ടന്റ്, ഇൻഷുറൻസ് ഓഫീസർ, പോസ്റ്റൽ ലൈഫ്ഇൻഷുറൻസ് ഏജന്റ് , ഫീൽഡ് ഓഫീസർ,സെയിൽസ് എക്‌സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്, ഫ്‌ളോർ മാനേജർ,സോഫ്റ്റ്‌വെയർ സപ്പോർട്ട് സ്റ്റാഫ്, ഗ്രൂപ്പ് കോർഡിനേറ്റർ,ഫിനാൻസ് അഡ്വൈസർ,ടെക്‌നിക്കൽ സ്റ്റാഫ്,കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്,ഡെവലപ്പ്‌മെന്റ് ഓഫീസർ തുടങ്ങി നിരവധി തൊഴിവസരങ്ങളുമായി പൊതുസ്വകാര്യ മേഖലയിലെ 22 സ്ഥാപനങ്ങൾ പങ്കെടുത്തു. വിവിധ തസ്തികകളിലായി 451 പേർക്ക് തൊഴിൽ നൽകാനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടതായി നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ പറഞ്ഞു. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് മേളയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ മുഖാന്തിരം നേരിട്ടു തൊഴിൽ നൽകാനുള്ള ക്രമീകരണം ചെയ്യുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.കുടുംബശ്രീ എൻ.യു.എൽ.എം മാനേജർ അജിത്, എസ്.എം.ടി.പി സെറീൻ സൂസൻ,കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി.ജോൺ എന്നിവർ നേതൃത്വം നൽകി.