നാറാണംമൂഴി : അത്തിക്കയം അറയ്ക്കമണ്ണിൽ പരേതനായ തോമസ് ജോർജ് (ജോർജുകുട്ടി സാർ ) ഭാര്യ മോളിക്കുട്ടി (73) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷീബു, ഷീലു. മരുമക്കൾ : തിരുവല്ല മുണ്ടകത്തിൽ ഷിനു വില്ലയിൽ മിനി, മഴുവന്നൂർ പഴയിടത്തിൽ സുജിത, പന്തളം കുരമ്പാല പത്തിയിൽ സാബു. ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സഹോദരിയാണ്.