
പത്തനംതിട്ട : അഷ്ടവൈദ്യൻ തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാല, അശ്വിനി ഹെറിറ്റേജ് ആയുർവേദ , സീനിയർചേംബർ ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. സീനിയർ ചേംമ്പർ പ്രസിഡന്റ് ഗീവർഗീസ് പാപ്പി അദ്ധ്യക്ഷത വഹിച്ചു. ഡോ.ദിവ്യ ടി നമ്പൂതിരി ക്ലാസിന് നേതൃത്വം നൽകി. ഡോ.ജിൻസി സാം, ഡോ.സച്ചിൻ ദയാനന്ദൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ശ്രീജേഷ് വി.കൈമൾ, നഗരസഭ കൗൺസിലർ സിന്ധു അനിൽ ,ഡോ.സുരേഷ്‌കുമാർ , ചെറിയാൻ ചെന്നീർക്കര എന്നിവർ സംസാരിച്ചു.