enadi
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ നിർവ്വഹിക്കുന്നു

ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച സാംസ്ക്കാരിക നിലയം ഏനാദിമംഗലത്ത് സ്ഥാപിക്കാൻ നടപടി തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന പ്രഭ, ജില്ലാ പഞ്ചായത്തംഗം അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ.ആർ.ബി. രാജീവ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അനിൽ കുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എസ്.മഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർൻമാരായ സാം വാഴോട്, ലിജ മാത്യു, ശങ്കർ മാരൂർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രീത രമേശ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ അരുൺ രാജ്, അനൂപ് വേങ്ങവിള, മിനി മനോഹരൻ, ലക്ഷ്മി ജി. നായർ, ജെ. ലത, ജെ. പ്രകാശ്, വിദ്യാ ഹരികുമാർ, പി. കാഞ്ചന, ആർ. സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽ എന്നിവർ പ്രസംഗിച്ചു.