കൊടുമൺ: കൊടുമൺ സെന്റ്പീറ്റേഴ്സ് യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി ആരംഭിച്ചു. സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ സ്കൂൾ ഹെഡ്മിസ്ട്രസ് ജെസിക്ക് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ പദ്ധതി വശദീകരിച്ചു. സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ, കൊടുമൺ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, സിസ്റ്റർ ദീപ്തി, അദ്ധ്യാപകരായ റൂബി മാത്യു, ബിന്ദു വർഗീസ്, അഞ്ജു, ബാബു കെ. മാത്യു, പി.ടി.എ പ്രസിഡന്റ് സി.ബി രാജേഷ്, സ്കൂൾ സ്റ്റാഫ് രമണി, വിനയൻ ചന്ദനപ്പളളി എന്നിവർ സംസാരിച്ചു.