1
കെ.പി.എം എസ് അടൂർ താലൂക്ക് യൂണിയൻ ജനറൽ കൺവൻഷനും അവിട്ട ദിനാഘോഷ സംഘാടക സമിതി രൂപീകരണ യോഗവും അടൂരിൽ സംസ്ഥാന അസി: സെക്രട്ടറി അനിൽ ബെഞ്ചമിൻ പാറ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയൻ ജനറൽ കൺവെൻഷനും അവിട്ട ദിനാഘോഷ സംഘാടക സമിതി രൂപീകരണ യോഗവും അടൂരിൽ സംസ്ഥാന അസി.സെക്രട്ടറി അനിൽ ബെഞ്ചമിൻ പാറ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുനീഷ് കൈലാസം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.രാജൻ, യൂണിയൻ ഭാരവാഹികളായ വി.ടി.അജോമോൻ, പി.ബി.ബാബു, ജിഷാരാജ്, അജികുമാർ ഇളമണ്ണൂർ, അങ്ങാടിക്കൽ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സെപ്തംബർ 9ന് അയ്യൻകാളി ജന്മദിനാഘോഷം ഘോഷ യാത്രയോടുകൂടി അടൂരിൽ നടത്തുന്നതിന് തീരുമാനിച്ചു. സുനീഷ് കൈലാസം ചെയർമാനായും മങ്ങാട് അശോകൻ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.