
അടൂർ: കരുവാറ്റ ശ്രീ ഇണ്ടിളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ 4 ന് നടക്കും. മൂലസ്ഥാനത്തുനിന്നും നെൽക്കതിർ കറ്റകൾ ക്ഷേത്രമേൽശാന്തി വിഷ്ണുതിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീകോവിലിന് മുന്നിൽ സമർപ്പിക്കും. ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകും. ഗണപതിഹോമം, അടനിവേദ്യം, പുത്തരിപായസം, കനകധാരാ മന്ത്രാർച്ചന എന്നീ ചടങ്ങുകളും പ്രധാന വഴിപാടുകളായി നടത്തും.