ചെങ്ങന്നൂർ: സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള തുക തീർത്തും അപര്യാക്തയിൽ തുക അടിയന്തരമായി വർദ്ധിപ്പിക്കുക, ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ വേതന കുടിശിഖ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് അശോക് കുമാർ , സംഘടനാ നേതാക്കളായ ബി.ബിജു, മിനി മാത്യൂ , പി.മധു ലാൽ,ശ്യാംകുമാർ , ഗോകുൽ.ജി. എന്നിവർ പ്രസംഗിച്ചു.