dbhss
കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ തിരുവല്ല നാഷണൽ ബിൽഡേഴ്‌സ് ഉടമ തോമസ് കോശി സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. ലതയ്ക്ക് പത്രം കൈമാറി നിർവ്വഹിക്കുന്നു.

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിൽ എന്റെകൗമുദി പദ്ധതി തുടങ്ങി. സ്പോൺസർ തിരുവല്ല നാഷണൽ ബിൽഡേഴ്‌സ് ഉടമ തോമസ് കോശി കേരളകൗമുദി പത്രം സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ലതയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗോപിദാസ്, വൈസ് പ്രസിഡന്റ് അശോക്, അദ്ധ്യാപകരായ രാധിക, ലെജു, കേരളകൗമുദി തിരുവല്ലാ ലേഖകൻ അജിത്ത് കാമ്പിശേരി, സർക്കുലേഷൻ എക്സിക്യുട്ടീവുമാരായ വിഷ്ണു സി.എസ്, വിഷ്ണു സുരേഷ് എന്നിവർ പങ്കെടുത്തു.