പത്തനംതിട്ട : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ അവാർഡിനുളള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, പ്ലസ്ടു, വി.എച്ച്.എസ്.ഇ അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. പരീക്ഷാ തീയതിയിലും അപേക്ഷാ തീയതിയിലും അംഗത്തിന് 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടായിരിക്കാൻ പാടില്ല. ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31ന് വൈകിട്ട് 5വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 04682327415.