പള്ളിക്കൽ : കക്കൂസിന്റെ സ്ലാബ് തകർന്ന് വീണ് ഗർഭിണിപ്പശു കുഴിയിൽ വീണു. പാറക്കൂട്ടം അവിച്ച കുളം പടിഞ്ഞാറെ പുത്തൻ വീട്ടിൽ ബിന്ദു ഷാജിയുടെ പശുവാണ് സമീപത്തെ വീടിന്റെ ഉപയോഗശൂന്യമായ കക്കൂസ് കുഴിയിൽ വീണത്. അടൂർ അഗ്നിരക്ഷാ സേന അസി.സ്റ്റേഷൻ ഓഫീസർ കെ.സി.റെജി കുമാറിന്റെ നേതൃത്വത്തിൽ പശുവിനെ പുറത്തെടുത്തു.

അസി. സ്റ്റേഷൻ ഓഫീസർ ( ഗ്രേഡ്) ഷാനവാസ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുരേഷ് കുമാർ, ശ്രീജിത്ത്, സാനിഷ് , സന്തോഷ്, സന്തോഷ് ജോർജ്ജ് , സിവിൽ ഡിഫൻസ് അംഗം സൈമൺ അലക്സാണ്ടർ മുതലാളി എന്നിവരാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.