vena-george
പരുമല കൃഷ്ണവിലാസം എൽ.പി സ്‌കൂളിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാജോർജ്ജ് നിർവ്വഹിക്കുന്നു

പരുമല : പൊതുവിദ്യാഭ്യാസ മേഖലയെ വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വീണാജോർജ്ജ് പറഞ്ഞു. പരുമല കൃഷ്ണവിലാസം എൽ.പി സ്‌കൂളിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക എസ്. സിബി റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുകോൽ ശ്രീശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ഫാ. കുര്യൻ ഡാനിയേൽ എന്നിവർ ആശിർവാദ പ്രഭാഷണം നടത്തി. റിട്ട.ഡയറ്റ് പ്രിൻസിപ്പൽ വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ റോബിൻ പരുമല, ഗ്രാമപഞ്ചായത്തംഗം എസ്.സജിത്, എം.എൻ.ലക്ഷ്മണൻ, കെ.ജി. സദാശിവൻ നായർ, വിനീത്കുമാർ, ഷിബു വർഗീസ്, തോമസ് ടി.വർഗീസ്, കെ.കൃഷ്ണൻകുട്ടി, എം.ആർ.അമേയ എന്നിവർ സംസാരിച്ചു. ശതാബ്ദി പദ്ധതി സമർപ്പണം പി.ടി.എ പ്രസിഡന്റ് മനു മോഹൻ നിർവഹിച്ചു.

മുതിർന്ന പൂർവ വിദ്യാർത്ഥികളായ ശ്രീധരൻ നായർ, പി.വി.തോമസ്, ലോഗോ രൂപകല്പന ചെയ്ത അൻരാജ് അനീഷ്, എൽ.എസ്.എസ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ പൂജ പുഷ്പരാജ്, എം.വൈഗ, സുവർണശതകം പേര് നിർദേശിച്ച പൂർവവിദ്യാർത്ഥി കെ.ജി.സദാശിവൻ നായർ എന്നിവരെ ആദരിച്ചു. സ്‌കൂൾ മാനേജർ ജോൺ കുരുവിള സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് സജീന ദിലീപ് നന്ദി​യും പറഞ്ഞു.