പന്തളം: പന്തളം രക്തസാക്ഷികൾ ഭാനുവിന്റെയും നാരായണപിള്ളയുടെയും 49-​ാം മത് രക്ത സാക്ഷിത്വ വാർഷിക ദിനചരണം സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്തും.രാവിലെ 9ന് വെടിവയ്പ്പ് നടന്ന കുരമ്പാല അമ്പലത്തിനാൽ ചൂരജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പതാക ഉയർത്തും, 9.30ന് ഡി.വൈ.എഫ്‌.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ് ക്യാപ്റ്റനായുള്ള വാഹനറാലി മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിലേക്ക് നടക്കും. 10ന് അവിടെ ദിനാചരണ കമ്മിറ്റി ചെയർമാൻ കെ.പി.ചന്ദ്രശേഖരക്കുറുപ്പ് പതാക ഉയർത്തും. 4ന് എം.എം ജംഗ്ഷനിൽ നിന്നും സംയുക്തത പ്രകടനം, 5ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പർ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിക്കും, സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർമാരായ പി.ബി.ഹർഷകുമാർ, ടി.ഡി .ബൈജു, ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ.ബി.ബിന്നി, എച്ച്. നവാസ്, ബി.പ്രദിപ്, സി.കെ.രവിശങ്കർ,എൻ.സി.അബിഷ്,സായിറാം പുഷ്പൻ, പോൾ രാജൻ, സാം ഡാനിയേൽ എന്നിവർ പ്രസംഗിക്കും.