പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ അഞ്ഞൂറോളം ചരിത്ര സദസുകൾ സംഘടിപ്പിക്കുവാൻ ജില്ലാ ലൈബ്രറി കൗൺസിൽ തീരുമാനിച്ചു. ചരിത്ര സദസുകളിലെ ജില്ലാതല പരിശീലനം നടത്തി. പരിശീലനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇന്ത്യൻ ഭരണഘടന ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ഡോ. പി.കെ.ഗോപനും 75 വർഷത്തെ സ്വതന്ത്ര ഇന്ത്യ എന്ന വിഷയത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി. നായരും ക്ലാസുകൾ എടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ടി.രാജപ്പൻഎന്നിവർ സംസാരിച്ചു. ആഗസ്റ്റ് 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ജില്ലയിൽ ചരിത്ര സംവാദങ്ങൾ നടക്കുന്നത്.