പന്തളം: പന്തളം എൻ.എസ്.എസ് ബോയ്‌​സ് ഹൈസ്​കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ കെ.ആർ.ഗീതാദേവി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌​മെന്റ് ഓഫീസർ ജി.ജി.വിനോദ് പ്രസംഗിച്ചു. അദ്ധ്യാപകരായ വി.കെ.സതീഷ് സ്വാഗതവും ദിവ്യ എസ് നന്ദിയും പറഞ്ഞു. കരിയർ കൗൺസിലർ എസ് രതീഷ് കുമാർ ക്ലാസ്സ് നയിച്ചു.