01-dr-anithakumari
ഡിഎംഒ . ഡോ: അനിതാ കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പന്തളം തെക്കേക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ മഞ്ഞപ്പിത്ത രോഗപ്രതിരോധ ക്ലാസും, മഞ്ഞപ്പിത്ത പരിശോധന ക്യാമ്പും,രക്ത ദാനസേന രൂപീകരണവും നടത്തി. ഡി.എം.ഒ ഡോ.അനിതാ കുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിപി.വിദ്യാധരപ്പണിക്കർ പ്രിയാ ജ്യോതികുമാർ. ശ്രീവിദ്യ, പൊന്നമ്മവർഗീസ്, രഞ്ജിത് ,സി.ഡിഎസ് വൈസ് ചെയർ പേഴ്‌സൺ ശ്രീദേവി ,അംഗങ്ങളായ ശാലിനി,​ അജിത, ഉഷാ രാജൻ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.ശ്യാം പ്രസാദ് .എച്ച്‌.ഐ ജയരാജ് എന്നിവർ ക്ലാസ് നയി​ച്ചു.