
റാന്നി : ഇന്നലെ സന്ധ്യമുതൽ വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ മലയോര നിവാസികൾ ആശങ്കയിലായി. മുക്കം കോസ് വേ, കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ് വേകൾ മുങ്ങി. കഴിഞ്ഞ ദവിസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ ചെറുതോടുകൾ കരകവിഞ്ഞു ഒഴുകിയത് കുരുമ്പൻമൂഴിയിൽ ഭീതി ഉണർത്തിയിരുന്നു. കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന തോടുകളിലും ഉരുൾ പൊട്ടൽ ഉണ്ടായതുപോലെ മഴവെള്ളം വേഗത്തിൽ എത്തിയതോടെയാണ് ആളുകൾ പരിഭ്രാന്തരായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ പ്രദേശത്തു രണ്ടു തോടുകളിലായി മൂന്ന് തവണ ഉരുൾ പൊട്ടിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ കനത്തമഴ പെയ്തു.