01-ksu-volley
എം സി ചെറിയാൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും ബിജിലി പനവേലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള വോളിബോൾ മത്സരം മുൻ ഇന്ത്യൻ താരം കെ വി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

പ​ത്ത​നം​തിട്ട : കെ.എസ്.യു പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് റാന്നി ഏഴോലി എ.എസ്.സി സ്റ്റേഡിയത്തിൽ നടന്ന എം.സി ചെറിയാൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും ബിജിലി പനവേലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള വോളിബാൾ മത്സരം മുൻ ഇന്ത്യൻ താരം കെ.വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, അഡ്വ. സിബി താഴത്തില്ലത്ത്, കെഎസ്‌​യു നിയോജകമണ്ഡലം പ്രസിഡന്റ് റിജോ തോപ്പിൽ, സിനോജ് ചാമക്കാല, അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഉദയൻ സി എം, ജോമി വർഗീസ്, ജെഫിൻ പെരുംമ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു. ഫൈനലിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഏഴോലി എ എസ് സി പരാജയപ്പെടുത്തി ജേതാക്കളായി. ജേതാക്കൾക്ക് കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്‌സ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.