car
കൊക്കാത്തോട് നെല്ലിക്കപ്പാറയിൽ ഒഴുക്കിൽ പെട്ട കാർ

കോന്നി : കൊക്കാത്തോട് നെല്ലിക്കപ്പാറയിൽ കാർ ഒഴുക്കിൽപെട്ടു. നെല്ലിക്കപ്പാറ ചപ്പാത്തിൽ ഇന്നലെ വൈകിട്ട് 5.30ന് ആണ് സംഭവം. മഴവെള്ള പാച്ചിലിൽ ഒഴുകിപ്പോയ കാറിൽ നിന്ന് ഡ്രൈവർ രക്ഷപെട്ടു. നാട്ടുകാർ വടം ഉപയോഗിച്ച് ചപ്പാത്തിനു കുറച്ച് താഴെ കാർ തെങ്ങിൽ കെട്ടിയിട്ടു. കൊക്കാത്തോട് സ്വദേശിയുടേതാണ് വാഹനം. പ്രദേശത്തു ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ചപ്പാത്തിലേക്ക് വെള്ളം കയറുകയായിരുന്നു. രാത്രി വൈകിയും ശക്തമായ മഴതുടരുകയാണ്.