phot

പുനലൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ച് എൻ.സി.പിയുടെ പോഷക സംഘടനയായ എൻ.എൽ.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈ കോർക്കാം നമ്മൾക്കെന്ന സമരം സംഘടിപ്പിച്ചു. പുനലൂർ തൂക്ക് പാലത്തിന് സമീപത്തെ ഗാന്ധിപ്രതിമക്ക് മുന്നിൽ നടന്ന സമരം എൻ.സി.പി ജില്ല പ്രസിഡന്റ് കെ.ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ല പ്രസിഡന്റ് കുണ്ടറ രാജീവ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സെയ്ത് മുഹമ്മദ്, കോട്ടക്കൽ സോമൻ, സന്തോഷ് ഉറുകുന്നു,മോഹൻദാസ്, അച്ചൻകോവിൽ രാധാകൃഷ്ണൻ, അനിൽ പണിക്കർ, ഒ.എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.