കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 6ന് പൊന്മുടി, നെയ്യാർ ഡാം, കോട്ടൂർ ആന പരിപാലന കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. രാത്രി 8.40ന് കൊല്ലം ഡിപ്പോയിൽ തിരികെയെത്തും. ടിക്കറ്റ് ബുക്ക് ചെയ്യണം. ഫോൺ: 9447721659, 9496675635, 8921950903, 8921552722.