ഓച്ചിറ: കേരള തണ്ടാൻ മഹാസഭ കൊറ്റമ്പള്ളി 31-ാം നമ്പർ ശാഖായോഗത്തിന്റെ മന്ദിരോദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന യോഗവും കുടുംബസംഗമവും ചികിത്സാസഹായ വിതരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. മന്ദിരോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ജി. വരദരാജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ചികിത്സാ സഹായ വിതരണം നടത്തി. മുൻ ശാഖാപ്രസിഡന്റ് കൊച്ചുകൃഷ്ണനെ കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് എൻ. തുളസീധരൻ ആദരിച്ചു. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി കെ.എൻ.ശശി അവാർഡ് ദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ബോർഡംഗം എം.ശങ്കരൻ, പായിക്കുഴി ശാഖാ സെക്രട്ടറി ബിനു തുടങ്ങിയവർ സംസാരിച്ചു. ശാഖാസെക്രട്ടറി ടി. ഉത്തമൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.