കൊല്ലം: ഡ്രൈഡേയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യവില്പന നടത്തിയ ആൾക്കെതിരെ കേസെടുത്തു. കൈതക്കോട് ചരുവിള തെക്കതിൽ വീട്ടിൽ സുരേഷ്‌കുമാറിനെതിരെയാണ് (അടൂർ സുരേഷ്, 44)​ എഴുകോൺ എക്‌സൈസ് കേസെടുത്തത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇയാൾ ബാർ അവധി ദിവസങ്ങളിൽ പതിവായി മദ്യക്കച്ചവടം നടത്താറുള്ളയാളാണ്. വീടിന് മുൻവശം മദ്യവിൽപന നടത്തിക്കൊണ്ടിരുന്ന ഇയാൾ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെട്ടു. അന്വേഷണം ശക്തമാക്കിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പോൾസെൻ അറിയിച്ചു.