പരവൂർ: തീരദേശ റോഡ് ഗാതാഗത യോഗ്യമാക്കാൻ 49 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഭാഗം മുഴുവൻ ഗതാഗതയോഗ്യമാക്കും.