ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം മുക്തി ഭവൻ കൗസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന 24-ാം മത് വിവാഹപൂർവ കൗൺസലിംഗ് ഇന്ന് ചവറ ശങ്കരമംഗലം എസ്.എൻ.ഡി.പി ഓഫീസ് ഹാളിൽ നടക്കും.
രാവിലെ 9 ന് രജിസ്ട്രേഷൻ 9.10 ന് യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ രാജേഷ് പെന്മല, ഡി. എൻ. സുധീഷ് , ഡോ. ശരത്ചന്ദ്രൻ, പ്രൊഫ. കൊടുവഴങ്ങാ ബാലചന്ദ്രൻ എന്നിവർ ക്ലാസ് നയിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.സുധാകരൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ചവറ യൂണിയനിലെ എല്ലാ ശാഖയിൽ നിന്നുമുള്ള പഠിതാക്കളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് അഭ്യർത്ഥിച്ചു.