കൊല്ലം: ജി.എസ്.ടി വിഹിതം പൂർണമായി കിട്ടിയിട്ടും 25മാസമായി തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ പരിഷ്കരണ -ക്ഷാമാശ്വാസ കുടിശിക നൽകാത്തതിലും മെഡിസെപ്പ് അപാകതകൾ പരിഹരിക്കാത്തതിനുമെതിരെ 7ന് നടത്തുന്ന നിയമസഭാ മാർച്ചിന്റെ പ്രചാരണാർത്ഥം കെ.എസ്.എസ്.പി.എ ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
ജില്ലാ ട്രഷറിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ഗോപാലകൃഷ്ണൻ നായരും ആശ്രാമം പെൻഷൻ പെയ്‌മെന്റ് ട്രഷറിയിൽ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാറും ചവറയിൽ സംസ്ഥാന സെക്രട്ടറി ജി.ജ്യോതി പ്രകാശും കരുനാഗ പ്പള്ളിയിൽ ജില്ലാ പ്രസിഡന്റ്‌ എ.എ.റഷീദും കുണ്ടറയിൽ കെ.സി.വരദരാജൻ പിള്ളയും പത്തനാപുരത്ത് കെ.രാജേന്ദ്രനും കുന്നത്തൂരിൽ എ.മുഹമ്മദ് കുഞ്ഞും കൊട്ടാരക്കരയിൽ ആർ.ഗണേശനും ചടയമംഗലത്ത് ടോം.എൻ.ചാക്കോയും ചാത്തന്നൂരിൽ കെ.എസ്.വിജയകുമാറും പുനലൂരിൽ വി.സുദർശനൻ നായരും അഞ്ചലിൽ എം.മീര സാഹിബും കടയ്ക്കലിൽ കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ളയും ഉദ്ഘാടനം ചെയ്തു.