
കൊട്ടാരക്കര: നീലേശ്വരം തെങ്ങുവിളയിൽ പരേതരായ പി. രാഘവൻ കോൺട്രാക്ടറുടെയും പി. തങ്കമ്മയുടെയും മകളും പുലമൺ ശ്രീപാർവതിയിൽ സി.എസ്. മോഹൻദാസിന്റെ (ശങ്കേഴ്സ്, പ്രിയങ്ക ടെക്സ്റ്റൈൽസ് ഉടമ) ഭാര്യയുമായ ചന്ദ്രിക മോഹൻദാസ് (കൊട്ടാരക്കര തെങ്ങുവിള ഏജൻസീസ് മാനേജിംഗ് പാർട്ണർ, 71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രശ്മി മോഹൻദാസ്, ഡോ. കാർത്തിക മോഹൻദാസ്. മരുമക്കൾ: ആഡ്വ. എൻ. ഉഷസ് കുമാർ, ഡോ. ആർ. ആദർഷ്. സഞ്ചയനം 5ന് രാവിലെ 8ന്.