photo-
പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ട്രഷറിക്ക് മുമ്പിൽ നടന്ന വിശദീകരണ യോഗം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ട്രഷറിക്ക് മുമ്പിൽ വിശദീകരണ യോഗം നടത്തി. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, മെഡിസെപ് അപാകത പരിഗണിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭയിലേക്ക് ജൂലായ് 7ന് നടക്കുന്ന മാർച്ചിന് മുന്നോടിയായി നടന്ന വിശദീകരണ യോഗം പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, എ. മുഹമ്മദ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. നേതാക്കളായ, ബാബുരാജൻ, കെ.ജി. ജയചന്ദ്രൻ പിള്ള, എസ്.എസ്.ഗീതാബായ്, വാസുദേവക്കുറുപ്പ്, അബ്ദുൽ സമദ്, ചെല്ലപ്പൻ ഇരവി, നാസർഷ, രാജൻ പിള്ള, കെ. ബാലൻ എന്നിവർ സംസാരിച്ചു.