കൊല്ലം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൊല്ലം എസ്.എൻ കോളേജിലെ ആന്റി റാഗിംഗ് സെൽ, ആന്റി ഡ്രഗ് അവെയർനസ് സെൽ, എൻ.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം ജില്ലാ സെഷൻസ് ജഡ്ജ് ആർ. സുധാകാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നിഷ.ജെ. തറയിൽ അദ്ധ്യക്ഷയായി. അഡ്വ. വേണു.ജെ. പിള്ള, ഡോ.വി.എസ്. പ്രീതി, എസ്. ദയ എന്നിവർ സംസാരിച്ചു.