
ഓയൂർ: കരിങ്ങന്നൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെളിനല്ലൂർ പനയറക്കുന്ന് സതീഷ് മന്ദിരത്തിൽ ശശിയാണ് (60) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സജി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. കരിങ്ങന്നൂർ താന്നിമൂട്ടിൽ കിണറിന്റെ കോൺക്രീറ്റ് തൊടികളുടെ ജോലി ചെയ്തുവന്നിരുന്ന ശശി കൂട്ടുകാരനായ കരിങ്ങന്നൂർ 504 സ്വദേശിയായ ഷിബുവിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേയ്ക്ക് പോകുമ്പോൾ കരിങ്ങന്നൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് കാറിന് മുന്നിൽ തെറിച്ചുവീണ ശശിയുടെ ദേഹത്തുകൂടി കാർ കയറിയിറങ്ങി. ശശിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. ശശിയുടെ ഭാര്യ: ഉഷ. മകൾ: സജീവ്, സതീഷ്.