ngo-

കൊല്ലം: മെഡിസെപ്പിൽ സർക്കാരിന് കാഴ്ചക്കാരുടെ റോൾ മാത്രമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ഷാമബത്ത ദിനാചരണവും കളക്ടറേറ്റ് മാർച്ചും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെ.സുനിൽജോസ് അദ്ധ്യക്ഷനായി. എസ്.സലില കുമാരി, മധു പുതുമന, ജെ.സരോജാക്ഷൻ, എസ്. ഉല്ലാസ്, എച്ച്.നിസാം, ബിനു കോട്ടാത്തല, എം.സതീഷ് കുമാർ, ബി.ടി.ശ്രീജിത്ത്, ബി.ലുബിന, ജെ.രാജേഷ്‌കുമാർ, വൈ.ഡി. റോബിൻസൺ, ജി.ആൽബർട്ട്, കരീലിൽ ബാലചന്ദ്രൻ, എൽ.ജയകുമാർ, എം.ആർ.ദിലീപ്, എം.മനോജ്, നിസാം ഓലിക്കര, എ.ഷാനവാസ്, വിമൽ കല്ലട എന്നിവർ സംസാരിച്ചു.