photo
എ.കെ.ജി സെന്റർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൊട്ടാരക്കര പട്ടണത്തിൽ നടന്ന സി.പി.എം പ്രകടനം

കൊട്ടാരക്കര: എ.കെ.ജി സെന്ററിന് നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊട്ടാരക്കര ടൗണിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോ​ഗവും നടത്തി. കൊട്ടാരക്കരയിൽ താലൂക്ക് ആശുപത്രി ജം​ഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരി ജം​ഗ്ഷൻ, ചന്തമുക്ക് വഴി പുലമൺ ജം​ഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോ​ഗം ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം പി.ഐഷാപോറ്റി, എസ്.ആർ രമേശ്, വി.രവീന്ദ്രൻനായർ, സി.മുകേഷ്, ബി.വേണു​ഗോപാൽ എന്നിവർ സംസാരിച്ചു. തൃക്കണ്ണമം​ഗലിൽ നടന്ന യോ​ഗം ലോക്കൽ സെക്രട്ടറി കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ​ഗോപകുമാർ അദ്ധ്യക്ഷനായി. നെല്ലിക്കുന്നത്ത് നടന്ന യോ​ഗം ജില്ലാ കമ്മിറ്റി അം​ഗം ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ജെ. മുരളീധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. വാളകത്ത് നടന്ന യോ​ഗം ലോക്കൽ സെക്രട്ടറി കെ. പ്രതാപകുമാർ ഉദ്ഘാടനം ചെയ്തു. കുര്യൻ ജോർജ്ജ് അദ്ധ്യക്ഷനായി. മൈലത്ത് നടന്ന യോ​ഗം ഏരിയ കമ്മിറ്റി അം​ഗം ആർ. മധു ഉദ്ഘാടനം ചെയ്തു. ശശിധരൻപിള്ള അദ്ധ്യക്ഷനായി. കുളക്കട പൂവറ്റൂരിൽ നടന്ന യോ​ഗം ഏരിയ കമ്മിറ്റി അം​ഗം പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ.രാജേഷ് അദ്ധ്യക്ഷനായി. മാവടിയിൽ നടന്ന യോ​ഗം ലോക്കൽ സെക്രട്ടറി ഡി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. എ. അജി അദ്ധ്യക്ഷനായി. കോട്ടാത്തലയിൽ നടന്ന യോ​ഗം ഏരിയ കമ്മിറ്റി അം​ഗം എൻ. ബേബി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ചന്ദ്രൻ അദ്ധ്യക്ഷനായി. തേവലപ്പുറം, പുത്തൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുത്തൂരിൽ നടത്തിയ പ്രകടനവും യോഗവും നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു.