akg-
എ.കെ.ജി സെന്ററിനു നേർക്കു നടന്ന ബോംബാക്രമണത്തി​ൽ പ്രതി​ഷേധി​ച്ച് സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി നടത്തിയ പ്രകടനം

കൊല്ലം: എ.കെ.ജി സെന്ററിനു നേർക്കു നടന്ന ബോംബാക്രമണത്തി​ൽ പ്രതി​ഷേധി​ച്ച് സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി നടത്തിയ പ്രകടനം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം എക്‌സ്. ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം. നൗഷാദ് എം.എൽ.എ, ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ പുഷ്പരാജൻ, എം. നൗഷാദ്, എം.എ. സത്താർ, എ.എം. റഫി, ഗീതാകുമാരി, എ. ഷാജി, എ.ഡി. അനിൽ, എം.പി. അനിൽ, ആർ. മനോജ്, ടി​.പി​. അഭിമന്യു, എസ് ഷബീർ എന്നിവർ സംസാരിച്ചു.