
കൊല്ലം: ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയാനുള്ള ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും ആക്രമണങ്ങളിലൂടെ സ്വർണ തട്ടിപ്പ് കേസിലെ ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിലും രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിലും പ്രതിഷേധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബാബുകുട്ടൻപിള്ള അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, ഡി.സി.സി ജന. സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, കേരള പ്രദേശ് ഗാന്ധി ദർശൻ ഭാരവാഹികളായ പരവൂർ മോഹൻദാസ്, ചെറാശേരി പത്മകുമാർ, ശൂരനാട് രാധാകൃഷ്ണൻ, ഉദയ തുളസീധരൻ, മുഹമ്മദ്കുഞ്ഞ്, അജിത്, സി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.