കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 14 -ം വാർഡിലെ
മൊബൈൽ ടവർ നിർമ്മാണം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ടവർ നിർമ്മാണം ആരംഭിതോടെ അയൽ വീടുകളിൽ വിള്ളൽ വീഴുകയും കിണറിന്റെ ചുറ്റും ഇടിഞ്ഞ് താഴുകയും ചെയ്തു. ഒരു മാസം മുമ്പാണ് ടവർ നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ ജില്ലാ കളക്ടർക്കും പൊലീസിനും പരിതികൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് എത്തി പണി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയതാണെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയപ്രകാശും സെക്രട്ടറി രാജനും പറഞ്ഞു. ഇന്നലെ വീണ്ടും നിർമ്മാണത്തിനായി തൊഴിലാളികൾ എത്തിയപ്പോഴാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി തടസപ്പെടുത്തിയത്.