nk-
കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 27-ാമത് വാർഷികത്തോടനുമ്പന്ധിച്ച് നടന്ന സംസ്ഥാന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കേരളമനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 27-മത് വാർഷിക സമാപന സമ്മേളനം ലാലാസ് കൺവെൻഷൻ സെന്ററിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന രക്ഷാധികാരിയും മുൻ ജയിൽ ഡി​.ഐ.ജി​യുമായ ബി​. പ്രദീപ്‌ സ്വാഗതം പറഞ്ഞു. ബിസി​നസ് മാനേജ്‍മെന്റിൽ ഡോക്ടറേറ്റ് നേടിയ സമിതിയുടെ രക്ഷാധികാരിയും ലാലാസ് കൺവെൻഷൻ സെന്റർ എം.ഡി​യുമായ ഡോ. വിനോദ് ലാലിന് സമിതിയുടെ സ്നേഹാദരങ്ങൾ എം.പി​ സമ്മാനി​ച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഉദയകുമാർ, ആർ. ഭാസ്കരൻ നായർ, അഡ്വ. കെ.കെ. രാജീവൻ, അബ്ദുൽ റഹുമാൻ കോയ, സംസ്ഥാന സെക്രട്ടറിമാരായ കൊല്ലം സുകു, കെന്നത് ഗോമസ്, നെടുമ്പന കെ. മുരളീധരൻ, സുരേഷ് കെ.കരുൻ, മോഹനൻ പിള്ള, സംസ്ഥാന കോഓർഡിനേറ്റർ സജീവൻ നടത്തറ, കൊല്ലം ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, വനിതാ വിംഗ് പ്രസിഡന്റ് തങ്കമണി ബെല്ലാർ, സംസ്ഥാന രക്ഷാധികാരി ഷാഹിത ലിയകത്ത്, പ്രതീഷ് കൊട്ടാരക്കര, പാലക്കാട് ജില്ല പ്രസിഡന്റ് സജിൻ സുന്ദരം, മാരിയത്ത്, ഷീല ഹരിദാസ്, കുരീപുഴ യഹിയ, കൗൺസിലർ നൗഷാദ്, അൻവറുദീൻ ചാണിക്കൽ, അജേഷ് വടകര, ഇല്ലത്തു കോയ, സുജിത്, നജുമാ ഷാനവാസ്‌, ഗോകുൽ മഠത്തിൽ, പാരിപ്പള്ളി ഷാജി, വിജയൻ പിള്ള, സെബാസ്റ്റ്യൻ, നൂറുൽ അമീൻ മുസലിയാർ, ഷാനവാസ്‌, മഞ്ജു ഗോമസ്, അബ്ദുൽ റഹീം, എന്നി​വർ പങ്കെടുത്തു.