കൊല്ലം: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിലെ സെക്യൂരിറ്റി വിംഗി​ന്റെ സ്ട്രെസ് മാനേജ്മെന്റ് , സെൽഫ് എംപവർമെന്റ് ക്ലാസുകൾ അഞ്ചി​ന് രാവിലെ 9.30ന് കൊല്ലം ആശ്രാമം സമൃദ്ധിനഗറിലെ വിശ്വജ്യോതിഭവനിൽ നടക്കും. 11 മുതൽ 12.30 വരെ എക്സൈസ് ഡിവിഷൻ ഓഫീസിൽ സെൽഫ് എംപവർമെന്റ് ക്ലാസും ക്രിസ്റ്റ് രാജ് ഹൈസ്കൂൾ, ഫയർ സ്റ്റേഷൻ, എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ് എന്നീ സ്ഥാപനങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സെന്റർ ഇൻ ചാർജ് രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി ബഹൻ അറിയിച്ചു.