കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി വടക്കേവിള കൃഷി ഓഫീസർ അർച്ചന ഉദ്ഘാടനം ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യവുമായി എൻ.എസ്.എസ് കൂട്ടായ്മ തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, പയർ തുടങ്ങിയവ ടെറസിലും ലഭ്യമായ മറ്റ് സ്ഥലങ്ങളിലും കൃഷി ചെയ്തു. കുട്ടികളുടെ പങ്കാളിത്തതോടെ പൂർണമായും ജൈവ കൃഷിയാണ് നടത്തുന്നത്. കൃഷി അസിസ്റ്റന്റ് പി.ജോയ്, കൃഷി ഓഫീസർ അർച്ചന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ.സിമ്പിൾ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ തുടങ്ങിയവർ പങ്കെടുത്തു.