കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു. പറയകടവ്, ചെമ്പകശ്ശേരിൽ വിപിന്റെ (25) മൃതദേഹമാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചത്. വിപിന്റെ ആശ്രിതർക്കുള്ള സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അടിയന്തര ധനസഹായം ഗ്രാമ പഞ്ചായത്തംഗം പി.ലിജു വിപിന്റെ പിതാവ് ധർമ്മാംഗദന് കൈമാറി.
കുഴിത്തറ ഫിഷറീസ് ഓഫീസർ ഷാജി ഷൺമുഖൻ പങ്കെടുത്തു.