
തൊടിയൂർ: കല്ലേലിഭാഗം ജെ.എസ് ഭവനിൽ ശിബുശിവജിയെ (39) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പത്തോടെ ഭാര്യ മകളുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോയിരുന്നു.
ഈ സമയം ഭാര്യയ്ക്ക് ശിബുശിവജി വാട്സാപ്പിൽ ഗുഡ് ബൈ സന്ദേശം അയച്ചു. സംശയം തോന്നിയ ഭാര്യ ശിവജിയുടെ കൂട്ടുകാരനെ വിളിച്ച് വിവരം അറിയിച്ചു. ഇയാൾ വീട്ടിലെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കണ്ടത്. കരുനാഗപ്പള്ളി പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാൾ കൊല്ലത്ത് കട നടത്തിവരുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. പരേതനായ ശിവജിയുടെയും ജലജയുടെയും മകനാണ് ശിബുശിബജി. ഭാര്യ: അനില. മക്കൾ: അക്ഷിത്, വൈദേഹി. സഹോദരൻ: ജിജുശിവജി.