ശാസ്താംകോട്ട: ആയിക്കുന്നം വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.കേശവദേവ് അനുസ്മരണവും പുസ്തക പ്രദർശനവും നടന്നു. ആയിക്കുന്നം എസ്.പി.എം യു. പി സ്കൂളിൽ നടന്ന പരിപാടി അദ്ധ്യാപകനും കവിയുമായ പുഷ്പാലയം പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം മനു വി. കുറുപ്പ്, എസ്. പി. എം യു. പി സ്കൂൾ ഹെഡ്മാസ്റ്റർ ബി. എസ്. രാജീവ്, സ്റ്റാഫ് സെക്രട്ടറി വി. എസ്. മനോജ്, കിടങ്ങയം ഭരതൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കൊമ്പിപ്പിള്ളിൽ ഗോപകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. ബാബു പിള്ള നന്ദിയും പറഞ്ഞു. തുടർന്ന് ആയിരത്തിലധികം പുസ്തകങ്ങളുടെ പ്രദർശനവും, പുസ്തക ആസ്വാദനക്കുറിപ്പ്, ക്വിസ്സ് മത്സരം എന്നിവ നടന്നു.