rsp-
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ നീരജിനെ ആർ.എസ്. പി മാളിയേക്കൽ ബ്രാഞ്ച് സമ്മേളനത്തിൽ അനുമോദിക്കുന്നു

തൊടിയൂർ: ആർ.എസ്.പി മാളിയേക്കൽ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം വിശ്വാനാഥൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. സോളമൻ, എം.എസ്. ഷൗക്കത്ത്, സുഭാഷ് കല്ലേലിഭാഗം, മോഹനൻപിള്ള, സി.എം. ഷെരീഫ്, ശക്തികുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നീരജിനെ സമ്മേളനത്തിൽ അനുമോദിച്ചു.