തൊടിയൂർ: മാരാരിത്തോട്ടം കേന്ദ്രമാക്കി പ്രവർക്കുന്ന നാഷണൽ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഡോക്ടഴ്സ് ദിനാചരണം നടന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോ. സുജിത്ത്, തൊടിയൂർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോ.ഉഷ, മാരാരിത്തോട്ടം എൻ. എസ്. ദന്തൽ ക്ലിനിക്കിലെ ഡോ. കിരൺ എന്നിവരെ ആദരിച്ചു. വിളയിൽ അനിയൻ നാരായണൻ, സമീർഅക്ബർ, സുനിൽ ചെല്ലപ്പൻ, സജിത്ത് ശ്രീകുമാർ ,പ്രശാന്ത് പത്മരാഗം, എം.എം.അൻസാരി തുടങ്ങിയവർ പങ്കെടുത്തു.