rahul-28

ചാത്തന്നൂർ: പോസ്റ്റിൽ ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് മറ്റൊരു ബൈക്ക് കയറിയിറങ്ങി മരിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ പ്ലാവിളപുത്തൻ വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയുടെയും കമലമ്മയമ്മയുടെയും മകൻ രാഹുലാണ് (28) മരിച്ചത്. കല്ലുവാതുക്കൽ നടക്കൽ വേളമാനൂർ റോഡിൽ അസാറ സൂപ്പർമാർക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കല്ലുവാതുക്കലിൽ നിന്ന് നടയ്ക്കലേക്ക് പോവുകയായിരുന്ന രാഹുലിന്റെ ബൈക്ക് പോസ്റ്റിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞു. തെറിച്ചുവീണ രാഹുലിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ബൈക്ക് കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദങ്ങൾ: രാജി, രാഖി. രാഹുൽ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.