കടയ്ക്കൽ: കടയ്ക്കൽ മങ്കാട് പ്രവർത്തിക്കുന്ന മങ്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പുതുതായി ആരംഭിച്ച പാൽ സിപ് അപ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്ഷീര കർഷകർക്കുള്ള മിൽക്ക് കാൻ വിതരണവും മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു . യോഗത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അദ്ധ്യക്ഷയായി. കർഷകർക്കുള്ള മിൽക്ക് കാൻ വിതരണം കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ നിർവഹിച്ചു. കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു , സി. പി. ഐ കുമ്മിൾ ലോക്കൽ സെക്രട്ടറി . ജയപലൻ, സി. പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.അജയൻ എന്നിവർ പങ്കെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് എ. ബഷീർ റാവുത്തർ സ്വാഗതവും ക്ഷീര സംഘം സെക്രട്ടറി വി. ആദർശ് നന്ദിയും പറഞ്ഞു.