പുനലൂർ: പുനലൂർ എസ്.എൻ.കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന (എഫ്.എസ്.എ)യുടെ നേതൃത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷൻ-2022പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ കായിക പ്രതിഭകൾക്കുള്ള പോഷകാഹാര പദ്ധതിയും ഫുഡ് ഫോർ ബ്രെയിൻ പദ്ധതിയും നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രാഹം സിവിൽ സർവീസ് പരിശീലനത്തിന്റെയും കോളേജിൽ ആദ്യബാച്ച് വിദ്യാർത്ഥിയും ഐക്കരക്കോണം ശാഖ പ്രസിഡന്റുമായ ക്യാപ്ടൻ എസ്.മധുസൂദനൻ തൂവൽ സ്പർശം പദ്ധതിയുടെയും ഉദ്ഘാടനങ്ങൾ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ്, എഫ്.എസ്.എ ജനറൽ സെക്രട്ടറി ആർ.സുഗതൻ,സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ,സൗമ്യ മനോജ്, ഡോ.സാം സ്കറിയ,മാത്യൂ വർഗീസ്, എസ്.ബാഹുലേയൻ, എ.സുമയ്യ, പി.എസ്.ദീപ്തി തുടങ്ങിയവർ സംസാരിച്ചു.