കരുനാഗപ്പള്ളി: കല്ലേലിഭാഗം മരാരിത്തോട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ഡോ.ഉഷ (തൊടിയൂർ ഗവ. ഹോമിയോ ), ഡോ.സുജിത് (കരുനാഗപ്പള്ളി ഗവ. ഹോസ്പിറ്റലിലെ ഫിസിഷ്യൻ), ഡോ. കിരൺ (എൻ.എസ് ദന്തൽ ക്ലിനിക്ക് മാരാരിത്തോട്ടം) എന്നിവരെ ആദരിച്ചു. ചടങ്ങിൽ പാലിയേറ്റിവ് പ്രസിഡന്റ് വിളയിൽ അനിൽ നാരായണൻ, സമീർ അക്ബർ, സുനിൽ ചെലപ്പൻ, സജിത്ത് ശ്രീകുമാർ പ്രശാന്ത് , എം.എം. അൻസാരി എന്നിവർ പങ്കെടുത്തു.
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കാരുണ്യ ശ്രീ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പ്രഭാത ഭക്ഷണവും ഡയാലിസിസ് രോഗികൾക്ക് ലഘു ഭക്ഷണവും നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽ ഫോൺസ്, ഡോ.ബിന്ദു, ഡോ. ശിൽപ്പൻ എന്നിവരെ നാസർ പോച്ചയിൽ ഉപഹാരം നൽകി ആദരിച്ചു. മുനമ്പ് ഷിഹാബ്, ആർ. ദേവരാജൻ , സുരേഷ് പാലക്കോട്ട്,ശിവകുമാർ കരുനാഗപ്പള്ളി, ജോയ് ഐ കെയർ, നാസർ ആറ്റുപുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.